തൃശൂർ. കേരളത്തിലെ തിയറ്ററുകളിൽ ഇന്നുമുതൽ പ്രദർശനം ആരംഭിക്കും. കോവിഡ് രണ്ടാം തരംഗത്തെ തടർന്ന് മാർച്ചിൽ അടച്ചിടേണ്ടിവന്ന തിയറ്ററുകളിലാണ് മാസങ്ങൾക്ക് ശേഷം ഇന്ന് പ്രദർശനം ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കണം പ്രവേശനം അനുവദിക്കേണ്ടതെന്ന് കർശന നിർദ്ദേശമുണ്ട്. പകുതി സീറ്റിൽ മാത്രമായിരിക്കും ഇപ്പോൾ പ്രവേശനം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഒരു ഡോസ് എടുത്തവർക്കും പ്രവേശനം നൽകാൻ തിയറ്റർ സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. പ്രദർശന ഇടവേളകളിൽ തിയറ്റർ അണുവിമുക്തമാക്കും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments