വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ സംസാരിക്കുന്നു.
വാണിയംപാറ. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോകോത്തര നിലവാരമുള്ള ആരോഗ്യ സംരക്ഷണം സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ഒരുക്കാനാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിച്ചിരിക്കുന്നത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്. ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയാണ് സായാഹ്ന ഒ.പി.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, എഫ് എച്ച് സി വാണിയംപാറ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഇ ടി ജലജൻ, മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments