ജയന്തി ആഘോഷത്തിന്റെ ബുക്ക്‌ലെറ്റ് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പ്രകാശനം ചെയ്യുന്നു
പട്ടിക്കാട്. ചാണോത്ത് അച്ഛൻമാരുടെ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ നരസിംഹജയന്തി മെയ് 15ന് ആഘോഷിക്കുന്നു. ജയന്തി ആഘോഷത്തിന്റെ ബുക്ക്‌ലെറ്റ് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പ്രകാശനം ചെയ്തു. ആഘോഷ ദിനത്തിൽ ക്ഷേത്രം തന്ത്രി പെരുമ്പടപ്പ്മന സോമയാജിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടാകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന എഴുന്നെള്ളിപ്പ് അഞ്ചുമണിയോടെ നരസിംഹമൂർത്തി ക്ഷേത്രത്തിൽ എത്തിച്ചേരും. ഗജരാജൻ തിരുവാണിക്കാവ് രാജഗോപാലൻ തിടമ്പേറ്റും. പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, കോട്ടപ്പടി സുരേന്ദ്രന്റെയും സംഘത്തിന്റെയും നാദസ്വരം, പീലിക്കാവടി, പൂക്കാവടി എന്നിവ എഴുന്നെള്ളിപ്പിന് അകമ്പടിയേകും.


0 Comments