മണ്ണും ചെളിയും നീക്കി മഞ്ഞക്കുന്ന് ഭാഗത്ത് പുഴയെ സംരക്ഷിക്കണമെന്ന് ബിജെപി

പട്ടിക്കാട്. തെക്കുംപാടം മഞ്ഞക്കുന്ന് പ്രദേശത്തുകൂടി കടന്നുപോകുന്ന മണലി പുഴയിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കി പുഴയെ സംരക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഉണ്ടായേക്കാവുന്ന പ്രളയ സാധ്യത മുന്നിൽ കണ്ട് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുൻകരുതലുകൾ എടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും  പ്രദേശം സന്ദർശിച്ച ബിജെപി പീച്ചി ഏരിയാ പ്രസിഡന്റ് സുഭാഷ് വ്യക്തമാക്കി. ബിജെപി പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിധിൻ അയ്യപ്പത്ത്, സെക്രട്ടറി ദിലീപ്, ഏരിയ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ, പട്ടികജാതി മോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി സിജു, മഹിളാമോർച്ച പീച്ചി മണ്ഡലം പ്രസിഡന്റ് വിനീത ദിലീപ്, ബിനു തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments