കണ്ണാറ. അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിൽ കണ്ണാറ എയുപി സ്‌കൂളിൽ ബോധവൽകരണ പരിപാടികൾ നടത്തി. എസ്ആർജി കൺവീനർ ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തി. ധാർമ്മികവും വ്യക്തിപരവുമായി പിന്തുണ നൽകിയെങ്കിലെ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാൻ സാധിക്കൂ എന്ന് എസ്ആർജി കൺവീനർ പറഞ്ഞു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദനയുടെ പ്രസംഗം കുട്ടികളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രധാനാധ്യാപിക മേഴ്‌സി വർഗ്ഗീസ്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. കുട്ടികൾ നിർമ്മിച്ച ബാലവേല വിരുദ്ധദിന പോസ്റ്ററുകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.


0 Comments