പട്ടിക്കാട് ബസ് സ്റ്റോപ്പിന് മുന്നിൽ അപകടക്കെണി; കാൽ തെന്നിയാൽ വീഴുന്നത് ആറടി താഴ്ചയുള്ള കാനയിൽ


പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് സർവ്വീസ് റോഡിനോട് ചേർന്നുള്ള ബസ് സ്‌റ്റോപ്പിന് മുന്നിൽ അപകടക്കെണി. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ പ്രധാന ബസ് സ്റ്റോപ്പുകളിൽ ഒന്നായ പട്ടിക്കാട് ഹൈവേ ജങ്ഷൻ ബസ് സ്റ്റോപ്പിന് മുന്നിലാണ് ആറടിയോളം താഴ്ചയുള്ള കാന സ്ലാബിടാതെ തുറന്നിട്ടിരിക്കുന്നത്. പാലക്കാട് ഭാഗത്തേക്ക് കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളും ഈ സ്‌റ്റോപ്പിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നത്. നൂറുകണക്കിന് ആളുകളാണ് ദിവസേന ഈ ബസ് 


സ്റ്റോപ്പിനെ ആശ്രയിച്ച് യാത്രചെയ്യുന്നത്. എന്നിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഇവിടെ ചെയ്യാൻ ദേശീയപാത അധികൃതരോ നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. മാസങ്ങളായി കാനകൾ ഇതുപോലെ തുറന്ന് കിടക്കാൻ തുടങ്ങിയിട്ട്. ആളുകൾ പലരും കാൽ തെന്നി കാനയിൽ വീണിട്ടുമുണ്ട്. നിരവധി തവണ പ്രദേശത്തെ വ്യാപാരികൾ ബന്ധപ്പെട്ടവരെ വിളിച്ച് പരാതി നൽകുകയും ചെയ്തു. എന്നിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് വ്യാപാരികൾ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കാനുള്ള നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനിക്ക് നൽകാൻ പഞ്ചായത്ത് അധികൃതർ മുന്നോട്ട് വരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments