തെക്കുംപാടം. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്കുംപാടം വാർഡിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ വാർഡ് മെമ്പർ എം.ജെ അനീഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ആരോഗ്യരക്ഷയാക്കി സംരക്ഷിക്കേണ്ട ചുമതല പൊതുസമൂഹം ഏറ്റെടുക്കണമെന്ന് അനീഷ് പറഞ്ഞു. തെളിനീർ ഒഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതു ജലസ്രോതസ്സുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ 82 പൊതു ജലസ്രോതസ്സുകളിലും ഇകോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ ഗൗരവതരമായ റിപ്പോർട്ട് ഉറവിട മാല്യന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അനീഷ് പറഞ്ഞു. പഞ്ചായത്തിൽ വെസ്റ്റ് നൈൽ ഫീവിർ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊതുക് വളരുന്ന ഉറവിടങ്ങൾ ഇല്ലാതാക്കാൻ വീടുകളിൽ ബോധവത്കരണം നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിജി പരിസ്ഥിതി ദിന സന്ദേശം നൽകി. അങ്കണവാടി വർക്കർമാരായ മിനി, ഓമന ആശാ വർക്കർമാരായ നളിനി, സുകുമാരി, സി ഡി എസ് അംഗം മോഹിനി, യുവസമിതി ക്ലബ്ബ് ഭാരവാഹികളായ ഹേമന്ത്, ആൽവിൻ, പി.എം രതീഷ്, വാർഡ് വികസന സമിതി അംഗം ജോസ് ചാരക്കുന്നേൽ, ജിനോ വന്നേരി, ദീപ പ്രസാദ് തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments