പട്ടിക്കാട്. പതിനാറാം വാർഡ് കണ്ണാറയിൽ കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം നടത്തി. പണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹൻ, ജെൻഡർ റിസോഴ്സ് കൗൺസിലർ മേരി സണ്ണി, വാർഡ് സിഡിഎസ് അംഗം രഞ്ജിത അനിൽ, വാർഡ് വികസന സമിതി അംഗങ്ങളായ കുര്യാക്കോസ്, എം ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൂടാതെ കുടുംബശ്രീയിലെ ഏറ്റവും മുതിർന്ന അംഗമായ 85 വയസ്സുകാരി അമ്മിണിയെ ചടങ്ങിൽ ആദരിച്ചു.


0 Comments