അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ദുർബ്ബല വിഭാഗ പുനരധിവാസ പദ്ധതി അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതി  ദുർബ്ബല വിഭാഗത്തിലെ (വേടൻ, നായാടി, ചക്ലിയ/ അരുന്ധതിയാർ, കള്ളാടി) കുടുംബങ്ങളെ ദുർബ്ബല വിഭാഗ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താനായി പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്‌ലറ്റ്, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴിൽ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് (50,000 രൂപ വരുമാന പരിധി) റേഷൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ  ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് /മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04872360381.

മെഗാ തൊഴിൽ മേള
നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & എംപ്ലോയബിലിറ്റി സെന്ററും അന്നമനട ഗ്രാമ പഞ്ചായത്തും സംയുക്തമായി മെഗാ ജോബ്‌ഫെയർ 'പ്രതീക്ഷ 2022' സെപ്റ്റംബർ 24 ന് അന്നമനട വിഎം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയുമായി വന്നാൽ സൗജന്യമായി രാവിലെ 9.30 മുതൽ സ്‌പോട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കവുന്നതാണ്. മുപ്പതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജമെന്റ് എഡ്യൂക്കേഷൻ ഹെൽത്ത് കെയർ, ഐ ടി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ് എഞ്ചിനിയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 1500 ലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തപ്പെടുന്നു. എസ് എസ് എൽ സി,പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാവേഷൻ തുടങ്ങി വിവിധ തരത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 9446228282 എന്ന വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടുക

ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയിൽ ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സിവിൽ/ അഗ്രികൾച്ചർ എൻജിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. പ്രായം 65 വയസിന് താഴെ. അപേക്ഷകൾ സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കണം. ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, സർവ്വീസ് രേഖ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. വിലാസം: ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി ഒ തൃശൂർ 680003. ഫോൺ: 0487 2364095, 2364098

ക്വട്ടേഷൻ ക്ഷണിച്ചു
മണ്ണുത്തി ബയോ കൺട്രോൾ ലാബിലേയ്ക്ക് ആവശ്യമായ ബ്രോക്കൺ ബജ്‌റ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കവറിന് പുറത്ത് ഇനം, നമ്പർ, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ അയയ്ക്കണം. സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് മുൻപായി ലഭിക്കണം. ഫോൺ: 04872374605

എൻട്രൻസ് പരിശീലനം അപേക്ഷ 
കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബിപ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങിയവരും കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്തതുമായ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക്  എൻട്രൻസ് പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പ്ലസ്ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, സ്ഥാപനത്തിൽ ഫീസടച്ചതിന്റെ അസൽ രശീത് എന്നിവ സഹിതം ബ്ലോക്ക്/മുനിസി./കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. സെപ്റ്റംബർ 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾ ബ്ലോക്ക്/മുനിസി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും  ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ:0487 2360381.


Post a Comment

0 Comments