മുളയം റോഡിൽ ബൈക്ക് അപകടം; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്


പട്ടിക്കാട്. ദേശീയപാതയിൽ മുളയം റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കാൽനടയാത്രക്കാരനായ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി തങ്കവേലു (46) ന് ഗുരുതര പരിക്ക്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ പട്ടിക്കാട് തെക്കുംപാടം മാളിയേക്കൽ അഗസ്റ്റിൻ മകൻ ആൽഫി, വടക്കുഞ്ചേരി സ്വദേശി വിഷ്ണു എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ദേശീയപാത കുറുകെ കടക്കുകയായിരുന്ന തങ്കവേലുവിനെ ഇടിച്ച ബൈക്കിന്റെ പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. 



Post a Comment

0 Comments