പീച്ചി സർവീസ് സഹകരണ ബാങ്ക് ഓണചന്ത നീതി സ്‌റ്റോർ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്ക് ഓണചന്ത നീതി സ്‌റ്റോർ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ വിലങ്ങന്നൂർ ബ്രാഞ്ചിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് സിജി ചാക്കോയുടെ അധ്യക്ഷതയിൽ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ ശിവരാമൻ ഓണചന്ത ഉദ്ഘാടനം ചെയ്ത് ആദ്യ കിറ്റിന്റെ വിതരണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ഷണ്മുഖൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ഔസേഫ് പതിലേട്ട്, ശകുന്തള ഉണ്ണികൃഷ്ണൻ, ബാങ്ക് ഡയറക്ടർമാരായ ഷാജി കീരിമോളയിൽ, റെജി കെ.ജെ, രാജു കാവിത്ത്, ബാലകൃഷ്ണൻ എം.കെ, ചാക്കോ കാലായിൽ, നോബിൾ വി.എ, തോമസ് പി കുര്യൻ, ലിസി ജോൺസൺ, ലിസി മാത്യു, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജി ജോമി  എന്നിവർ സംസാരിച്ചു.



Post a Comment

0 Comments