പട്ടിക്കാട്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകാസ് ഒ.ഐ.സി.സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി അവാർഡ് മുൻ എംഎൽഎ എം.പി.വിൻസന്റിന്. കോവിഡ് കാലത്ത് പ്രവാസികൾക്ക് വിമാന യാത്രാവിലക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതീകാത്മക സമരം നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയത് കണക്കിലെടുത്താണ് ഗ്ലോബൽ കോഡിനേഷൻ കമ്മറ്റി അദ്ദേഹത്തെ ആദരിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ദുബൈ പോലീസ് മുൻ മേധാവി ജാസിം ഹസ്സൻ ജുമാ ആദരവ് കൈമാറി. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അവാർഡ് തുകയായി ലഭിച്ച ഒരു ലക്ഷം രൂപ എം.പി വിൻസന്റ് ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റിക്ക് തിരികെ നൽകി. പ്രവാസികളുടെ യാത്രാ സഹായത്തിനായി വിനിയോഗിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവാർഡ് തുക അദ്ധേഹം തിരികെ നൽകിയത്. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജി പോൾ മാടശ്ശേരി, തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തെക്കേമുറി കുഞ്ഞുമുഹമ്മദ്, ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ മാത്യു ജോൺ, ബൈജു വർഗ്ഗീസ്, ഇൻകാസ് ഭാരവാഹികളായ അഡ്വ. ടി കെ ആഷിഖ്, എസ് എം ജാബിർ, നദീർ കാപ്പാട്, ബിജു അബ്രഹാം, സഞ്ജു പിള്ള, ബി പവിത്രൻ, ചന്ദ്രപ്രകാശ് ഇടമന, സതീശൻ, ജോജു, അഡ്വ. സന്തോഷ് നായർ, ബി എ നാസർ, സി എ ബിജു, ടൈറ്റസ് പുല്ലൂരാൻ, ഖാലിദ് തൊയക്കാവ്, സി മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ് സ്വാഗതവും, ഇൻകാസ് ഷാർജ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാന്റി തോമസ് നന്ദിയും പറഞ്ഞു.


0 Comments