നിയന്ത്രണം വിട്ട കണ്ടെയ്നർ ഇടിച്ച് 30 മീറ്ററോളം കോൺക്രീറ്റ് ഡിവൈഡർ തകർന്നിട്ടുണ്ട്. രണ്ട് തെരുവ് വിളക്ക് കാലുകളും തകർത്തിട്ടുണ്ട്. ഒരു റിഫ്ലക്ടർ ബോർഡും തകർന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന വിളക്കുകാൽ പ്രധാന പാതയിലേക്ക് മറിഞ്ഞുവീണങ്കിലും ആ സമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തിൽ ലോറിയുടെ മുൻഭാഗത്തെ ആക്സിൽ ഒടിഞ്ഞിട്ടുണ്ട്.
ദേശീയപാത അതോറിറ്റിയുടെ റിക്കവറി വിംഗ് സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഏഴരയോടെ ഗതാഗതം പുനസ്ഥാപിച്ചു. ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു.


0 Comments