പട്ടിക്കാട്: കുതിരാനു സമീപം മമ്മദ്പടിയിൽ ഒരുക്കുന്ന ലോറി പാർക്കിങ് സൗകര്യങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ദീർഘദൂര ചരക്കു വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഒരേ സമയം 10 ചരക്ക് ലോറികളെ ഉൾക്കൊള്ളാവുന്ന പാർക്കിങ് ഏരിയയാണ് സജ്ജമാക്കുന്നത്. ഇതിന്റെ ടാറിങ് പൂർത്തിയായി. വിശ്രമമന്ദിരം, ശുചിമുറികൾ എന്നിവയും നിർമ്മിക്കും. ചെമ്പൂത്രയിൽ ഇത്തരത്തിൽ ഒരു ലോറി പാർക്ക് കൂടി ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

.jpeg)
0 Comments