മണ്ണുത്തിയിലെ അപകടത്തിൽ മരിച്ചത് വയനാട്, മലപ്പുറം സ്വദേശികൾ


മണ്ണുത്തി. ദേശീയപാത സർവ്വീസ് റോഡിൽ മണ്ണുത്തി ഹോളി ഫാമിലി കോൺവെന്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് വയനാട്, മലപ്പുറം സ്വദേശികൾ. വയനാട് കുപ്പാടി സ്വദേശി മുള്ളൻ വയൽ വീട്ടിൽ എം.ആർ. അരുൺരാജ് (27), മലപ്പുറം നിലമ്പൂർ ആരുവാക്കോട്, കൊണ്ടൂർ ബാബു (കുട്ടൻ) മകൻ കൃഷണ പ്രസാദ്  എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് സ്ഥാപനത്തിലെ ജീവനക്കാരാണ്. രണ്ടാഴ്ചക്കിടെയാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. ഇന്നലെ രാത്രി 12ന് പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ വെച്ചായിരുന്നു അപകടം. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്.



Post a Comment

0 Comments