കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.


തൃശൂർ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുര നടയിൽ നിന്ന് തൃശൂർ കോർപറേഷൻ ഓഫീസിനു മുൻപിലേക്ക് പ്രധിഷേധ ജ്വാല നടത്തി. ബജറ്റിൽ പ്രഖ്യാപിച്ച നികുതിക്കൊള്ള സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വില വർധനവിന് കാരണമായ ബജറ്റ് പൂർണ്ണമായി പിൻവലിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.പി. ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ജോയ്‌സൺ ചാലിശ്ശേരി, ബാബു ചേലക്കര, സുധ ഗോവിന്ദൻ, കെ.ആർ. സുനിൽ കുമാർ, ശാലിനി സുകുമാരൻ, സിബി വട്‌ലായി, സി.ഒ. എൽദോസ്, സി.എം. കൃഷ്ണകുമാർ, ഒ.എസ്. വിഷ്ണു  തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments