ചക്കിയത്ത് മറിയാമ്മ ചേട്ടത്തിയുടെ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു


പീച്ചി. വിലങ്ങന്നൂർ ചക്കിയത്ത് മറിയാമ്മ ചേട്ടത്തിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം മറിയാമ്മ പൗലോസ് കയ്യാണിക്കൽ നിർവ്വഹിച്ചു. പ്രവാസി വ്യവസായി മാരായ്ക്കൽ കയ്യാണിക്കൽ ബിനോയിയുടെ സാമ്പത്തിക സഹായത്തോടെയും സുമനസ്സുകളുടെ സഹകരണത്തോടെയുമാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബിനോയിയെ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനും, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷും ചേർന്ന് ആദരിച്ചു. വീട് നിർമ്മാണത്തിന് മുഴുവൻ ചെലവും വഹിച്ച ബിനോയിയെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ ഷൈജു കുര്യനെയും പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രമേശ്, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ്, രേഷ്മ സജീഷ്, ഷാജി വാരപ്പെട്ടിയിൽ, ശ്രീജു കൂട്ടാല, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശിവരാമൻ, മുൻ മെമ്പർ ജിഷ വാസു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വർഗ്ഗീസ് പാറേക്കാടൻ, ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ് , എസ്എസ്എൽസി 92-93 ബാച്ച് ഒരുമ കൂട്ടായ്മ ഭാരവാഹി വിൻസെന്റ് പയ്യപ്പിള്ളി, കെ.സി. ചാക്കോ, ബിനു കെ.വി. എന്നിവർ സംസാരിച്ചു.




Post a Comment

0 Comments