മണ്ണുത്തി. എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഷൻ കുമാർ സിൻഹയെ ജയിലിൽ അടച്ചതിൽ എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു റോഷൻ കുമാർ സിൻഹയെ ജയിലിൽ അടച്ചത്. മണ്ണുത്തിയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. തെറ്റായ ഭരണകൂടത്തെ എതിർക്കുന്നവരെ എല്ലാം ഭരണത്തിന്റെ സാധ്യതകളും ആനുകൂല്യങ്ങളും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന നയമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി അഖിൽ പി.എസ്., മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, സനിൽ വാണിയംപാറ, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.


0 Comments