പട്ടിക്കാട്. പാചകവാതക വിലവർദ്ധനവിനെതിരെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ബജറ്റുകൾ ജനദ്രോഹപരമാണെന്ന് ആരോപിച്ചും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, എം.യു. മുത്തു, ബിന്ദു കാട്ടുങ്ങൽ, സി.വി. ജോസ്, ടി.എസ് മനോജ് കുമാർ, ഷിബു പോൾ, ശകുന്തള സജീവ്, കെ.എം. പൗലോസ്, ബിനു കെ.വി, വി.ബി. ചന്ദ്രൻ, സുശീല രാജൻ, സജി താണിക്കൽ, വി.ആർ. കൃഷ്ണകുമാർ, സജി ആൻഡ്രൂസ്, പി.യു. ചന്ദ്രശേഖരൻ, തിമോത്തി പാർലികാടൻ, ജിഫിൻ ജോയ്, റീന മേരി, ബിന്ദു ബിജു, ഭവാനി രാജൻ, ടി.വി ജോൺ, എൻ അനിൽകുമാർ, രാമകൃഷ്ണൻ നമ്പ്യാട്ടിൽ, നൗഷാദ് മാസ്റ്റർ, ജോണി അരിമ്പൂർ, പ്രിൻസ് കണ്ണാറ, പൗലോസ് കോയകാടൻ , ജോസ് മൈനാട്ടിൽ എന്നിവർ നേതൃത്വം നൽകി.


0 Comments