കണ്ണാറ. പാണഞ്ചേരി സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ എൽ.കെ.ജി വിഭാഗത്തിലെ നവീകരിച്ച ക്ലാസ് റൂം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരത്തിലുള്ള എൽകെജി ക്ലാസ് റൂം ആണ് കണ്ണാറ സ്‌കൂളിൽ ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ക്ലാസ് മുറികളിലേക്കുമായി സജ്ജീകരിച്ച ഉച്ചഭാഷിണി സംവിധാനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും നിർവഹിച്ചു. ഇത്തരം ഒരു ടോക്ക് ബാക്ക് സംവിധാനം പഞ്ചായത്തിൽ ആദ്യത്തെതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് കാലത്ത് 10 മണിക്ക് നടന്ന പരിപാടിയിൽ സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ്, മാനേജ്‌മെന്റ് കമ്മിറ്റിയംഗം എം.പി സാബു, പി.ടി.എ പ്രസിഡന്റ് എം.പി വർഗീസ്, ഒ.എസ്.എ ചെയർമാൻ വി.എം രാധാകൃഷ്ണൻ, എം. ആർ ചന്ദ്രശേഖരൻ മാസ്റ്റർ, ബോർഡ് മെമ്പർമാരായ മോഹനൻ, ലത കൃഷ്ണൻ കുട്ടി, ഷൈലജ വിജയകുമാർ, വാർഡ് മെമ്പർ ബീന പൗലോസ്, പി.വി സുദേവൻ, ബാബു കൊള്ളന്നൂർ, സുബി അനിൽകുമാർ, എസ്.ആർ.ജി കൺവീനർ ചിത്രലേഖ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സി.ജെ സൈജു തുടങ്ങിയവർ സംസാരിച്ചു.


0 Comments