താണിപ്പാടത്ത് നിന്ന് കണ്ടെത്തിയ യുവാവിനെ വീട്ടുകാരെ ഏൽപ്പിച്ച് പീച്ചി പോലീസ്


പട്ടിക്കാട്. താണിപ്പാടത്ത് നിന്ന് രാവിലെ കണ്ടെത്തിയ തൃശൂർ സൗത്ത് ബസാറിൽ താമസിക്കുന്ന അഞ്ചേരി വീട്ടിൽ മാത്യുവിന്റെ മകൻ റോഷൻ ജൊഹാൻ മാത്യു (25) വിനെ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ വീട്ടുകാരെ ഏൽപ്പിച്ചു. യുവാവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് താണിപ്പാടത്ത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ കണ്ടെത്തിയതായി പീച്ചി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പീച്ചി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് യുവാവിന്റെ വിട്ടുകാരെ കണ്ടെത്തിയത്.



Post a Comment

0 Comments