പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ സ്വകാര്യ ബസിന് പുറകിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ പാലക്കാട് ആയക്കാട് കൊന്നംചേരി ഗുരുകുലത്തിൽ ഗിരീഷ് (51) ന് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ ആളെയിറക്കാൻ നിർത്തിയ ബസിന് പുറകിൽ ഗിരീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മുണ്ടൂരിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ്.
ദേശീയപാതയിൽ ബസുകൾ നിർത്തുന്നത് മുൻപും അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബസ് ബേകൾ നിർമ്മിച്ച് ഇതിനൊരു പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദേശീയപാത അധികൃതർ നടപടികൾ എടുത്തിട്ടില്ല.


0 Comments