തിരുവനന്തപുരം. മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. മിസോറാം ഗവർണറായും ആൻഡമാൻ നിക്കോബാർ ദ്വീപ് ലഫ്റ്റനന്റ് ഗവർണറായും ചുമതല വഹിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ വക്കത്ത് 1928 ഏപ്രിൽ 12ന് ജനിച്ച വക്കം, സ്റ്റുഡന്റ്‌സ് കോൺഗ്രസ് വിദ്യാർഥി സംഘടനയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


0 Comments