പീച്ചി. കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേയ്ക്ക് ചാടിയ കൂരട സ്വദേശി സുലൈമാനെ രക്ഷപെടുത്തിയ ലൈഫ് ഗാർഡ് സംഘത്തിലെ അംഗം പീച്ചി സ്വദേശി ലിജിൻ ജോഷിയെ ബിജെപി പ്രവർത്തകർ അനുമോദിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പാലത്തിന് മുകളിൽ ബൈക്ക് നിർത്തിയിട്ടശേഷം സുലൈമാൻ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. വെള്ളത്തിനടിയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന ഇയാളെ ലിജിനും സംഘവും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു.
ബിജെപി പീച്ചി ഏരിയ സെക്രട്ടറിമാരായ നിഖിൽ പീച്ചി, ദിനീഷ് വലിയവീട്ടിൽ, വിഷ്ണു എന്നിവർ ചേർന്നാണ് ലിജിനെ അനുമോദിച്ചത്.


0 Comments