വാണിയംപാറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ അബ്ദുൾ റഹിമാൻ മരിച്ചു


പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ മിനിലോറി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ആലത്തൂർ കുനിശ്ശേരി സ്വദേശി ചെങ്ങാരം വീട്ടിൽ അബ്ദുൾ റഹിമാൻ (59) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




Post a Comment

0 Comments