ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു


കൊച്ചി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിലായിരുന്നു.

1960 ആഗസ്റ്റ് 1ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി സിദ്ദിഖ് ഇസ്മായിൽ ജനിച്ചു. ഭാര്യ: സജിത. മക്കൾ: സുമയ, സാറ, സുകൂൺ.

ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ജീവിതത്തിന് തുടക്കം. പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്‌ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകൾ വൻ വിജയമായിരുന്നു. റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത സിനിമകൾ. 

ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്), ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡിഗാർഡ് (ഹിന്ദി), ലേഡീസ് & ജെന്റിൽമാൻ, ഭാസ്‌ക്കർ ദ റാസ്‌ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവയാണ് സിദ്ദിഖ് തനിയെ സംവിധാനം ചെയ്ത സിനിമകൾ.




Post a Comment

0 Comments