പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ


പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ തിങ്കളാഴ്ച നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കിലയാണ് നിർവ്വഹണ ഏജൻസി. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. 

എൽഎസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, സംഘാടക സമിതി ചെയർമാനും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. അനിത, സുബൈദ അബൂബക്കർ, ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, കില ചീഫ് മാനേജർ കെ.സി സുബ്രഹ്മണ്യൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജി എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ.അൻസാർ കെഎഎസ്, പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവേൽ, എസ്എസ്ജി കൺവീനർ പി.വി സുദേവൻ, എസ്എംസി ചെയർമാൻ സി.സി രാജു, എംപിടിഎ പ്രസിഡന്റ് സുനിത, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ഏല്യാസ്, ഹെഡ്മിസ്ട്രസ് വി.കെ. ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകും.



Post a Comment

0 Comments