പീച്ചി റോഡ് മേൽപ്പാതയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്

പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് മേൽപ്പാതയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. പാലക്കാട് കൂട്ടുപാത സ്വദേശി നൗഷാദിന്റെ മകൻ നിഷാദ് (22) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.20 ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും കാക്കനാടിന് പോകുകയായിരുന്ന നിഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മേൽപ്പാതയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ദേശീയപാത റിക്കവറി വിംഗ് സ്ഥലത്തെത്തിയിരുന്നു.



Post a Comment

0 Comments