മഹിളാ സ്‌നേഹ കൂട്ടായ്മയും പൊതുയോഗവും നടത്തി


പട്ടിക്കാട്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ സ്‌നേഹ കൂട്ടായ്മയും പൊതുയോഗവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 77 ആം വാർഷികദിനാഘോഷ പരിപാടികൾ ഇന്ത്യയിൽ നടക്കുമ്പോഴും ഇന്ത്യയെ രക്ഷിക്കൂ എന്ന മദ്രാവാക്യം ഉയർത്തി വംശീയതയ്ക്കും വർഗ്ഗീയതയ്ക്കും എതിരെ ഒട്ടേറെ പ്രതിഷേധ പരിപാടികൾ സ്ത്രീകൾ നടത്തിവരികയാണെന്ന് സാവിത്രി സദാനന്ദൻ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ്  കെ.വി. അനിത അധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷൻ മണ്ണുത്തി ഏരിയ സെക്രട്ടറി പ്രിയ മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ ആനി ജോയ്, ഷീല അലക്‌സ്, അജിത മോഹൻദാസ്, ബീന പൗലോസ്, സ്വപ്‌ന രാധാകൃഷ്ണൻ, ആരിഫ റാഫി, ഷൈലജ വിജയകുമാർ, റെജീന ബാബു തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments