തൃശ്ശൂർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എഐടിയുസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പട്ടിണി സമരം സംഘടിപ്പിച്ചു. കാലത്ത് 10.30ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സമരം ഉദ്ഘാടനം ചെയ്തു. വേതന കുടിശ്ശിക അനുവദിക്കുക, ഉത്സവബത്ത അനുവദിക്കുക, രാത്രികാല ഡ്യൂട്ടി ചെയ്യുന്നവർക്ക് ടോർച്ച്, ബൂട്ട് തുടങ്ങിയ സൗകര്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. പീച്ചി, വാഴാനി, വടക്കാഞ്ചേരി, ചിമ്മിനി, പാലപ്പിള്ളി, ചാലക്കുടി, പരിയാരം, ചൂലന്നൂർ തുടങ്ങിയ ഫോറസ്റ്റ് സ്‌റ്റേഷനുകളിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. കെ.ജി ശിവാനന്ദൻ, ടി.കെ സുധീഷ്, പി ശ്രീകുമാർ എന്നിവർ സംസാരിച്ചു.


0 Comments