പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതലും നിക്ഷേപവുമായാണ് വിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാൽ ചിലവഴിക്കുന്ന ഓരോ തുകയും കണക്കാക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല സാംസ്‌കാരിക മേഖലയിലും മികവുറ്റ നിലവാരം പുലർത്തുന്നവരാകണം പട്ടിക്കാട് ഗവ സ്‌കൂളിലെ വിദ്യാർഥികളെന്നും വരുന്ന മൂന്ന് വർഷത്തിനുള്ളിൽ എൽപി, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പുതിയ പദ്ധതികൾ നടപ്പാക്കാവുന്ന നിലയിൽ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കിലയാണ് നിർവ്വഹണ ഏജൻസി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽഎസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ കാഞ്ഞൂത്തറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സുബൈദ അബൂബക്കർ, ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, കില ചീഫ് മാനേജർ കെ.സി സുബ്രഹ്മണ്യൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ഏല്യാസ്, ഹെഡ്മിസ്ട്രസ് വി.കെ. ഷൈലജ, പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവേൽ, എസ്എസ്ജി കൺവീനർ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത, മാത്യു നൈനാൻ, സനിൽ വാണിയംപാറ, കെ.പി. ചാക്കോച്ചൻ, എബിൻ ഗോപുരം തുടങ്ങിയവർ പങ്കെടുത്തു.
.jpeg)

0 Comments