സെപ്തംബർ 25 മുതൽ ക്വാറി ക്രഷർ മേഖല അനിശ്ചിതകാല സമരത്തിലേക്ക്


പട്ടിക്കാട്. സെപ്തംബർ 25 മുതൽ സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കാൻ ക്വാറി ക്രഷർ കോഓർഡിനേഷൻ കമ്മറ്റിയുടെ സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. സെപ്റ്റംബർ ആറിന് ലാലീസ് റസിഡൻസിയിലാണ് സംസ്ഥാനത്തെ ക്വാറി ക്രഷർ മേഖലയിലെ ആറ് സംഘടനകൾ ചേർന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കൺവെൻഷൻ ചേർന്നത്. ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് കോഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. കൂടിയാലോചന കൂടാതെയാണ് ഉത്തരവിറക്കിയത്. 

വർഷങ്ങൾക്ക് മുമ്പ് മറ്റാരോ പൊട്ടിച്ചുമാറ്റിയ സ്ഥലത്തിനും തങ്ങളുടേതല്ലാത്ത കാരണങ്ങൾ സംഭവിച്ച കുറ്റങ്ങൾക്കും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ പിഴ അടയ്ക്കണമെന്ന ഉത്തരവ് വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നും അവർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന ക്വാറികളിൽ നിന്ന് ഇപ്പോൾ വൻ തുക പിഴയായി ഈടാക്കാനുള്ള നീക്കവും വിവാദമാണ്. നിലവിൽ പൂട്ടികിടക്കുന്ന ക്വാറി പുനരാരംഭിക്കണമെങ്കിൽ മുൻകാലങ്ങളിലെ പിഴയെന്ന പേരിൽ വൻ തുക അടയ്ക്കണമെന്ന നിർദേശവും ക്വാറി ഉടമകളെ വലയ്ക്കുകയാണെന്നും ഭാരവാഹികൾ പറയുന്നു. 

കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.എ യൂസഫ്, കൺവീനർ എം.കെ. ബാബു, ഡേവിഡ് പാത്താടൻ, പി.കെ ജലീൽ, യു. സെയ്ത്, പി.ടി ഡേവിസ്, സൈനുദ്ദീൻ, കെ.പി. ഔസേഫ്, രാമു, ജോഷി, പ്രിൻസ് അബ്രഹാം, ടി.ടി മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments