എ.സി.മൊയ്തീൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


മണ്ണുത്തി. കരുവന്നൂർ സർവ്വീസ്സ് സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ എ.സി.മൊയ്തീൻ എം.എൽ.എ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ നടത്തിയ സമാപന പൊതുയോഗത്തിൽ മണ്ഡലം പ്രസിണ്ടന്റ് എം.യു. മുത്തു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്  കെ.സി.അഭിലാഷ് പ്രകടനം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ നിക്ഷേപത്തുകയിൽ നിന്നും 500 കോടിയിലേറെ രൂപ ക്രമക്കേട് നടത്തിയത് സിപിഎം ജില്ല സംസ്ഥാന നേതാക്കൾ നേരിട്ടാണെന്ന് കെ.സി അഭിലാഷ് ആരോപിച്ചു.

നേതാക്കളായ സണ്ണി വാഴപ്പിള്ളി, എം.ജി.രാജൻ, സി.എ.ജോസ്, ഭാസ്‌ക്കരൻ കെ.മാധവൻ, നൗഷാദ് എൻ.എസ്, കെ. ഡി. മനോജ്, പി.ബി.ബിജു, പ്രിൻസ് വർഗ്ഗീസ്, ജെയ്‌ക്കൊ, ഗിരീഷ് കുമാർ, ടി.ജെ. ഫ്രാൻസീസ്സ്, ആർ.എ. ബാവ, എ.ആർ.എഡിസൺ, ജോണി അരിമ്പൂർ, സഫിയ ജമാൽ, ആനി ജോർജ്ജ്, ഫിലോമിന ജോസ്, ബിന്ദു ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments