പ്രചരണ ബോർഡുകൾ തകർത്ത സംഭവം: വാണിയംപാറ എഐടിയുസി യൂണിയൻ പ്രതിഷേധിച്ചു


പട്ടിക്കാട്. എഐടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡുകളും കൊടികളും തകർത്ത സംഭവത്തിൽ വാണിയംപാറ ചുമട്ടുതൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു. പ്രതിഷേധയോഗം സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു. അടിച്ചമർത്താൻ ശ്രമിച്ച ശക്തികളെ പ്രതിരോധിച്ചുകൊണ്ട് തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തി ഉയർന്നുവന്ന പ്രസ്ഥാനമാണ് എഐടിയുസി എന്നും ഇരുട്ടിന്റെ മറവില്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ആർക്കും കഴിയില്ല എന്നും സനിൽ വാണിയംപാറ പറഞ്ഞു. കുട്ടനെല്ലൂർ മുതൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. എഐടിയുസി യൂണിയൻ സെക്രട്ടറി കെ.എ അബൂബക്കർ അധ്യക്ഷനായിരുന്നു. എ.വി. അബ്ബാസ്, പി.ആർ കൃഷ്ണൻ, അൻസർ, ഇ.വി. ബാബു, ബേബി തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments