പട്ടിക്കാട്. മയിലാട്ടുംപാറയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വെളുപ്പിന് രണ്ട് മണിക്കാണ് കാരേക്കാട്ടിൽ ജിഷോയുടെ വീടിന് സമീപം കാട്ടാനയെ കണ്ടത്. പ്രദേശത്തെ കാർഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പീച്ചി ഡാമിലെ വലതുകര കനാലിന് മുകളിലുള്ള വന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവാണെങ്കിലും കനാലിന് താഴെയുള്ള ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് ചുരുക്കമാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ ഏറെ ഭയത്തോടെയാണ് ഇപ്പോൾ കഴിയുന്നതും.

0 Comments