പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ പ്രദേശത്തേക്ക് ബസ് സർവ്വീസ് പുനനാരംഭിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. നേതാക്കളുടെ സാന്നിധ്യത്തിൽ താമരവെള്ളച്ചാലിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൊച്ചുമാത്തു സെക്രട്ടറിക്ക് പരാതി കൈമാറി. പ്രദേശത്തെ ജനങ്ങളുടെ ആവശ്യം മനസിലാക്കി ആർടിഒ ഓഫീസിൽ നൽകിയ അപേക്ഷയെ തുടർന്ന് മൂന്ന് ബസുകൾ ഇവിടേയ്ക്ക് സർവ്വീസ് നടത്തിയിരുന്നു.
എന്നാൽ അതിൽ ഒരു ബസ് സർവ്വീസ് നിർത്തലാക്കിയതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിലും പീച്ചി പോലീസ് സ്‌റ്റേഷനിലും ആർടിഒ ക്കും പരാതി നൽകിയത്. സർവ്വീസ് നിർത്തലാക്കിയത് പ്രദേശത്തെ സ്‌കൂൾ വിദ്യാർഥികളുടെയും ജോലിക്കാരുടെയും യാത്രയെ സാരമായി ബാധിച്ചതായി പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, സി.എസ്. ശ്രീജു, താമരവെള്ളച്ചാൽ സ്വദേശി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments