പീച്ചി. വിലങ്ങന്നൂരിൽ കോൺഗ്രസ് ബൂത്തുതല പുനസംഘടന നടത്തി. പ്രസിഡന്റായി സിബിൻ ജോസഫിനെയും ബിഎൽഎ ആയി ആൽവിൻ എഡിസനെയും തിരഞ്ഞെടുത്തു. 
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബിനു കെ.വി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ മുഖ്യാതിഥിയായി പങ്കെടുത്തു. നേതാക്കളായ ബാബു തോമസ്, ഷിബുപോൾ, ഷൈജു കുരിയൻ, ബി.എസ് എഡിസൺ, സജി താന്നിക്കൽ, സി.കെ ഷൺമുഖൻ, വിനോദ് തേനംപറമ്പിൽ, ഷിബു പീറ്റർ, കുര്യാക്കോസ് ഫിലിപ്പ്, ശകുന്തള ഉണ്ണികൃഷ്ണൻ, ബാബു പതിപ്പറമ്പിൽ, ആൽവിൻ എഡിസൺ, ജിനീഷ് മാത്യു എന്നിവർ പങ്കെടുത്തു സംസാരിച്ചു.