തെക്കുംപാടം. കോരംകുളം ക്ഷേത്രത്തിലെ അലങ്കാര ഗോപുര നിർമ്മാണത്തിന് തറക്കല്ലിട്ടു. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി, അനീഷ് നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു. തറക്കല്ലിടൽ ചടങ്ങുകൾക്കു ശേഷം ഗോപുര നിർമ്മാണ ചുമതല വഹിക്കുന്ന തിരൂർ ഗോപിക്ക് ആദ്യ തുകയും വസ്ത്രവും, പ്രസാദവും കൈമാറി. 15 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന അലങ്കാര ഗോപുര നിർമ്മാണം 6 മാസം കൊണ്ട് പൂർത്തീകരിക്കാനാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി എൻ.എസ് പീതാംബരൻ, പ്രസിഡന്റ് ബിജു കെ.ബി, ട്രഷറർ സനോജ് ടി.എസ്, ക്ഷേത്രം ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


0 Comments