തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് മരണത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ മാർഗനിർദേശം തയാറായി. അമ്പതിനായിരം രൂപയാണ് നഷ്ടപരിഹാരം. മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് ഒക്ടോബർ 10 മുതൽ അപേക്ഷ സമർപ്പിക്കാം. ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കമെന്നാണ് നിർദ്ദേശം.
ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അമ്പതിനായിരം രൂപ അനുവദിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം 24965 മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ പല വിധ കാരണങ്ങളാൽ ചേർക്കാൻ വിട്ട് പോയതും ഒഴിവാക്കിയതുമായ 8500 മരണങ്ങളും ഉൾപ്പെടുത്തും. നഷ്ടപരിഹാരം നൽകാൻ 170 കോടി രൂപയോളം രൂപ വേണം എന്നാണ് കരുതുന്നത്.
എങ്ങനെയാണ് കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടത്?
- കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതമാണ് അപക്ഷേിക്കേണ്ടത്.
- ഒക്ടോബർ പത്ത് മുതൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാം. പരമാവധി ഓൺലൈനായി ആപേക്ഷ സമർപ്പിക്കണം.
- ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
- ഓൺലൈനായി അപേക്ഷ നൽകാത്തവർക്ക് പ്രത്യേക സംവിധാനം ഉണ്ടാകും.
- കൊവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കൊവിഡ് മരണങ്ങളായി കണക്കാക്കും.
- കളക്ടർ അധ്യക്ഷനായ അഞ്ചംഗ സമിതിയായിരിക്കും അപേക്ഷ സംബന്ധിച്ച തീരുമാനം എടുക്കുക. ഡിഎംഒ , എഡിഎം ഡോക്ടർമാർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.
- നൽകുന്ന അപേക്ഷയിൽ ഒരു മാസത്തിനകം തീരുമാനം എടുത്തിരിക്കണം.
- പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനും അവസരം ഉണ്ടാകും.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments