ശുചിത്വ മിഷന്റെ സ്വച്ഛതാ രഥയാത്രയ്ക്ക് തുടക്കം; ജില്ലാ കലക്ടർ ഫ്‌ലാഗ് ഓഫ് ചെയ്തു.

സ്വച്ഛതാ രഥയാത്ര ജില്ലാ കലക്ടർ ഹരിത വി കുമാർ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

തൃശൂർ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വച്ഛതാ ഹി സേവ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുവാൻ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛതാ രഥയാത്ര ആരംഭിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ  ടി എസ് ശുഭ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ ഡി സി (ജനറൽ) അയന പി എൻ, എ ഡി സി (പി എ ) ജയ് പി ബാൽ, ജില്ലാ വനിതാക്ഷേമ ഓഫീസർ മിനി എസ്, ജില്ലാ ശുചിത്വ മിഷൻ, പഞ്ചായത്ത് വകുപ്പ്, ഹരിതകേരളം, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. രഥയാത്ര ഇന്ന് മുതൽ ഒക്ടോബർ 2 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാനുമാണ് യാത്ര സംഘടിപ്പിക്കുന്നത്.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery




Post a Comment

0 Comments