തൃശൂർ. കോവിഡ് 19 സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം തൃശൂർ ജില്ലയിൽ തുടരുകയാണ്. കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുളള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായും ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സെപ്റ്റംബർ 22, 23 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ വാക്‌സിനേഷനുളള (കോവിഷീൽഡ് വാക്‌സിൻ) സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആർക്കും ആരിൽ നിന്നും രോഗം വരാനിടയുളളതിനാൽ വാക്‌സിനെടുത്താൽ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ. അതുകൊണ്ട് ഇനിയും ആദ്യ ഡോസ് വാക്‌സിൻ എടുക്കാത്തവർ പ്രത്യേകിച്ചും വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവർ താമസിക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുളള സർക്കാർ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് വാക്‌സിൻ എടുത്ത് സുരക്ഷിതരാകേണ്ടതാണ്. വാക്‌സിൻ എടുക്കുന്നതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്, സൈറ്റിൽ നിന്ന് ലഭിക്കുന്ന റഫറൻസ് നമ്പറും, രജിസ്റ്റർ ചെയ്യുവാനായി നൽകിയ തിരിച്ചറിയൽ രേഖയും, ഫോൺ നമ്പറുമായി ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments