പട്ടിക്കാട്. ചെമ്പൂത്രയിൽ ഏതാനും പേർ ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നു എന്ന അവകാശവാദവുമായി മാർക്‌സിസ്റ്റ് പാർട്ടി രംഗത്തു വന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന ആരോപണവുമായി പാണഞ്ചേരിയിലെ സംഘപരിവാർ നേതൃത്വം രംഗത്തു വന്നു. കഴിഞ്ഞ ദിവസം പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര കുരങ്ങൻപാറ പ്രദേശത്ത് സിപിഎമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്നാണ് സംഘപരിവാർ നേതൃത്വം വിശദീകരണ പ്രസ്താവനയുമായി രംഗത്തു വന്നത്. ബിജെപിയുടെയും ആർഎസ് എസിന്റെയും ഒരു പ്രവർത്തകൻ പോലും പാർട്ടി വിട്ട് പോയിട്ടില്ലെന്നും ഇടക്കാലത്ത് സിപിഎമ്മിൽ നിന്നും അകന്നു കഴിഞ്ഞിരുന്നവർ പാർട്ടിയിലേക്ക് തിരികെ പോവുകയായിരുവെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സിപിഎമ്മിന്റെ മറിച്ചുള്ള അവകാശ വാദങ്ങളെല്ലാം രാഷ്ട്രീയ ലാക്കോടെയാണെന്നും സംഘപരിവാർ നേതാക്കൾ ആരോപിച്ചു.
ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി, ആർ.എസ്സ്.എസ്സ് പൂത്തൂർഘട്ട് കാര്യകാരി സദസ്യൻ പി.കെ.വേണു, ബാലൻ ചെമ്പൂത്ര, സജി ചെമ്പൂത്ര, നാരായണൻ ആദംകാവിൽ, അരവിന്ദാക്ഷൻ, ജീനേഷ് ചെമ്പൂത്ര എന്നിവർ ചേർന്നാണ് വാർത്താക്കുറിപ്പ് നൽകിയത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments