സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ ക്ലാസ് മുറികളിലും അണുനശീകരണം നടത്തും. എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌ക്ക് നിർബന്ധമാക്കും. വിദ്യാർത്ഥികൾ യാത്ര ചെയ്യേണ്ട ബസ് അണുവിമുക്തമാക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും ക്ലാസുകൾ ആരംഭിക്കുക. സമാന്തരമായി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് എടുക്കുകയെന്നും മന്ത്രി അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments