പട്ടിക്കാട്. തമ്പുരാട്ടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ തമ്പുരാട്ടിപ്പറമ്പ് സെന്ററിൽ കൊടിക്കാൽ സ്ഥാപിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡണ്ട് റിന്റോ പതാക ഉയർത്തി. നാടിന്റെ പ്രശ്നങ്ങളിലും ആവശ്യങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ എഐവൈഎഫ് പ്രവർത്തകർക്ക് കഴിയട്ടെ എന്ന് സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ആശംസിച്ചു.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് പീച്ചി, എഐവൈഎഫ് മേഖല സെക്രട്ടറി എൽദോസ്, മേഖല പ്രസിഡണ്ട് അശ്വിൻ, രമേഷ് പട്ടിക്കാട്, തമ്പുരാട്ടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി വിശ്വനാഥൻ, ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments