പ്രതിഭാ സംഗമം: ഒല്ലൂർ എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു

പ്രതിഭാ സംഗമത്തിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നു

പട്ടിക്കാട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക്  ഒല്ലൂർ എംഎൽഎ യുടെ അവാർഡുകൾ സമ്മാനിക്കുന്ന പ്രതിഭാ സംഗമം നടത്തി. പട്ടിക്കാട് ഗലീലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തരൂർ എംഎൽഎ പി.പി സുമോദ് മുഖ്യ അതിഥിയായി പങ്കെടുത്തു. സെപ്റ്റംബർ 23, 24 തിയ്യതികളിലായി ഒല്ലൂർ മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിലായാണ് പ്രതിഭാ സംഗമം നടത്തുന്നത്. മുൻ മന്ത്രിമാരായ പ്രൊഫസർ സി രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, എംഎൽഎമാരായ സി.കെ ആശ, പി.പി സുമോദ്, എ.സി മൊയ്തീൻ, ഇ.ടി ടൈസൺ മാസ്റ്റർ, കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിനിമാതാരം ജയരാജ് വാര്യർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അതിഥികളായി പങ്കെടുക്കുന്നു. പട്ടിക്കാട് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ , വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ , ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്ത് അംഗം സുബൈദ അബൂബക്കർ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ തുടങ്ങിയവരും പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments