പാണഞ്ചേരി. വിധവ പെൻഷനും വാർദ്ധക്യ പെൻഷനും പതിനായിരം രൂപയാക്കണം എന്ന് ആവശ്യപെട്ട് ഗ്രാമീണ തൊഴിലാളിസംഘം പ്രതിഷേധ ധർണ്ണ നടത്തി. സംഘം ജില്ലാ പ്രസിഡന്റ് ജിനേഷ് ചെമ്പൂത്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാജി പീച്ചി മുഖ്യ അതിഥിയായിരുന്നു. സംഘടനയിലെ വിധവകളായ അമ്മമാർക്കുള്ള അഞ്ച് കിലോ അരി വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ സുരേഷ്‌കുമാർ നിർവ്വഹിച്ചു. സംഘം ജില്ലാ ജനറൽ സെക്രട്ടറി കെ.വി ലളിത, കോമളം രവി ആശാരിക്കാട്, വത്സല പാണഞ്ചേരി എന്നിവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments