അറിയിപ്പുകൾ / ജോലി ഒഴിവുകൾ


കുട്ടനെല്ലൂർ അച്യുതമേനോൻ ഗവ.കോളേജിൽ അധ്യാപക ഒഴിവ് 

കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളേജിൽ 202122 അധ്യയനവർഷത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 5ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് എത്തുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗസ്റ്റ് ലക്ച്ചറർ പോളിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് അംബിക പി വി അറിയിച്ചു.

കുന്നംകുളം ഗവൺമെന്റ് പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് 

കുന്നംകുളം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 202122 അധ്യയന വർഷത്തിലേയ്ക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.ഗസ്റ്റ് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. ബിടെക് ഇൻ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസിലെത്തണം. ഫോൺ: 04885226581

ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടുകൂടി നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർധിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാൻ കർഷകർക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും പദ്ധതി നിർബന്ധങ്ങളോടെ  ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക. ഫോൺ : 9383471422, 9383471423, 9383471425, 04872325208

ഐ ഒ ടി ഡിപ്ലോമ കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു 

കേരളാ സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ ഐ ഒ ടി ഓൺലൈൻ കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. 6 മാസമാണ് കോഴ്‌സ് കാലാവധി.ഡിഗ്രി/ബിടെക്ക് ആണ് യോഗ്യത. പഠിക്കുന്നവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590605275

നവോദയ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മായന്നൂരിൽ പ്രവർത്തിക്കുന്ന നവോദയ വിദ്യാലയത്തിലേയ്ക്ക് 202223 അധ്യയന വർഷത്തിലെ ആറാം ക്ലാസ് അഡ്മിഷനായി പ്രവേശനപരീക്ഷ നടത്തുന്നു. 2022 ഏപ്രിൽ 30നാണ് പരീക്ഷ. 2021 നവംബർ  30ന് മുമ്പ് ഓൺലൈനായി അപേക്ഷകൾ നൽകണം. ഫോൺ : 04884286260, വെബ്‌സൈറ്റ്: www.navodaya.gov.in/nvs/nvs-school/THRISSUR/en/home/

പട്ടികവർഗ വിഭാഗക്കാർക്ക് കാർഷികയന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ 

സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ ലഭിക്കുന്നതിന് എസ് സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് കാർഷികയന്ത്രങ്ങൾക്ക് സബ്‌സിഡി നൽകുന്നത്. ഉൽപന്നസംസ്‌കരണമൂല്യവർധന യന്ത്രങ്ങൾ, കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്തുയന്ത്രം, ഞാറ് നടീൽ യന്ത്രം, നെല്ല് കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് തുടങ്ങിയ ഉപകരണങ്ങളാണ് സബ്‌സിഡിയോടെ ലഭിക്കുക. കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെയും കാർഷിക ഉൽപ്പന്ന സംസ്‌കരണ മൂല്യവർധന യന്ത്രങ്ങൾക്ക് 60 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതിതുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും ലഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കുമായി മഴൃശാമരവശിലൃ്യ.ിശര.ശി എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയനിവാരണത്തിന് തൃശൂർ ചെമ്പുക്കാവിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, അക്ഷയ കേന്ദ്രം, കൃഷിഭവൻ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 9383471425, 0487 2325208

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

വിമുക്തഭടന്മാരുടെ മക്കൾക്ക് 202122ലെ മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്നു. മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷ നവംബർ 20ന് മുൻപ് ലഭിക്കണം. വിശദവിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04872384037


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments