കളിമുറ്റം ഒരുക്കാം പദ്ധതിക്ക് തുടക്കമായി

പീച്ചി. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കളിമുറ്റം ഒരുക്കാം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം  കെ.വി. സജു ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പഞ്ചായത്ത് മെമ്പർ ബാബു തോമസ്  നിർവഹിച്ചു. പീച്ചി സ്കൂളിൽ അധ്യയന പൂർവ ശുചീകരണ യജ്ഞം ഒക്ടോബർ 2 മുതൽ 7 വരെ നടക്കും.  പിടിഎ പ്രസിഡന്റ് ചാക്കോ ഏബ്രഹാം അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, സ്വപ്ന രാധാകൃഷ്ണൻ, വികസന സമിതി ചെയർമാൻ ഷിബു പോൾ, സ്കൂൾ പ്രധാന അധ്യാപിക കെ.എം. ഡെയ്സി, പ്രിൻസിപ്പൽ ഇൻ ചാർജ്  കെ.വിജയൻ , പിടിഎ വൈസ് പ്രസിഡന്റ് സജി താന്നിക്കൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ , ബിജെപി പഞ്ചായത്ത് സെക്രട്ടറി പി.ആർ ശിവരാജൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറയ്ക്കൽ, വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery



Post a Comment

0 Comments