പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിക്ക് പുറത്തു നിർത്തുക വഴി ഇന്ധനവില വർധനവിന്റെ ഭാരം ജനങ്ങൾ തുടർന്നും അനുഭവിക്കേണ്ടി വരും എന്ന് ഉറപ്പായി. പെട്രോളിന്റെയും ഡീസലിന്റെയും വിലകളിൽ കുറവുണ്ടാകുന്നത് ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുമെന്നും സംസ്ഥാനങ്ങൾക്ക് നികുതി നഷ്ടമുണ്ടായാലും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അത് കുതിപ്പു നൽകുമെന്നുള്ള വാദഗതികളൊന്നും വിലപ്പോയില്ല.
പ്രതീക്ഷിച്ച അത്ഭുതങ്ങളൊന്നും സംഭവിക്കാതെയാണ് 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം നടന്നത്. പെട്രോൾ ഡീസൽ എന്നിവയെ ജി എസ് ടി യിൽ ഉൾപ്പെടുത്താനുള്ള ശരിയായ സമയം ഇതല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതോടെ കാര്യങ്ങൾ വ്യക്തമായി. സംസ്ഥാനങ്ങളുടെ വാറ്റ് നികുതി വരുമാനത്തിൽ വൻ ഇടിവു സംഭവിക്കുമെന്നതിനാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുക്കുന്നതിന് എതിരായിരുന്നു. സംസ്ഥാനങ്ങൾ മുഖം തിരിച്ചതോടെ ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങളെല്ലാം ഫലം കാണാതെ പോവുകയാണ്.
ചില ജീവൻ രക്ഷാ മരുന്നുകൾക്ക് ഡിസംബർ 31 വരെ ജി എസ് ടി യിൽ ഇളവു പ്രഖ്യാപിച്ചതാണ് യോഗത്തിലെ സുപ്രധാനമായ തീരുമാനം. ഏഴ് ഇനം മരുന്നുകളുടെ ജിഎസ്ടി 12 ൽ നിന്ന് 5 ആക്കി കുറയ്ക്കാനും തീരുമാനമായി. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനങ്ങള ജി എസ് ടി യിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

0 Comments