തൃശൂർ എംടിഐ ഡിപ്ലോമ പ്രവേശനത്തിന് ഹാജരാകണം



തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി പ്രോസ്‌പെക്ടസ്സിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകൾ, അപേക്ഷയുടെ കോപ്പി അലോട്ട്‌മെന്റ് സ്ലിപ്പ്, ഔൺലൈൻ അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, പി ടി എ ഫണ്ട് അടക്കാനുള്ള ക്യാഷ് എന്നിവ സഹിതം പ്രവേശനത്തിനായി സെപ്റ്റംബർ 15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ സമയക്രമം അനുസരിച്ച് ഹാജരാകണം. സെപ്റ്റംബർ 15 രാവിലെ 10 മുതൽ 1 മണിവരെ സിവിൽ എൻജിനീയറിങ് ആന്റ് കമ്പ്യൂട്ടർ എൻജിനീയറിങ്, സെപ്റ്റംബർ 16 രാവിലെ 10 മുതൽ 1 മണിവരെ മെക്കാനിക്കൽ എൻജിനീയറിങ് ആന്റ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, സെപ്റ്റംബർ 17 രാവിലെ 10 മണിമുതൽ 11 മണിവരെ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച കോവിഡ്19 രോഗികൾ/ക്വാറന്റീനിൽ കഴിയുന്നവർ  9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Post a Comment

0 Comments